നൂറുനൂറു പൂവുകൾ

നൂറു നൂറു പൂവുകൾ വിരിയട്ടേ
നൂറു നൂറു കരളുകൾ കുളിരട്ടെ
നൂറു പാനപാത്രങ്ങൾ നിറയട്ടെ
നൂപുരമണി നാദമുയരട്ടെ (നൂറു...)

നീല നിയോൺ ദീപമാല മേലേ
നിത്യവർണ്ണസ്വപ്നമേള നീളേ
മദനരാഗപല്ലവങ്ങൾ പോലെ
മന്ദമാടും യുവപദങ്ങൾ നീളേ (നൂറു..)

ദാഹഗീതമൊഴുകിടുന്ന രാവിൽ
ഡാലിയാ ചിരിച്ചിടുന്ന രാവിൽ
നിന്റെ മന്ദഹാസമായി വിടരാൻ
എന്റെ ചുംബനം കൊതിക്കും രാവിൽ (നൂറു...)