തങ്കം കൊണ്ടൊരു മണിത്താലി

തങ്കം കൊണ്ടൊരു മണിത്താലി
തമ്പുരാട്ടിക്കു കല്യാണം ഈ
നാലു നിലപ്പൂപ്പന്തൽ
നാദത്തിന്റെ കളിപ്പന്തൽ
ഓ...
ഏല ഏലേലയ്യ..ഏല ഏലേലയ്യ...

സ്വർണ്ണം പൂശിയ പല്ലക്കിൽ
എഴുന്നള്ളുന്നൂ മണിമാരൻ
വെൺകൊറ്റക്കുട നിവർന്നല്ലോ
വെൺചാമരങ്ങൾ വിടർന്നല്ലോ
കുരവയിടാൻ കുമ്മിയടിക്കാൻ
ഞങ്ങളും വന്നോട്ടേ (തങ്കം..)

നാവിൽ കൊതിയുടെ തിരമാല
മാറിൽ മരതക മണിമാല
കതിർമണ്ഡപത്തിൽ പൂർണ്ണിമയായ്
കനകവസന്ത പൂമഴയായ്
പൂമഴച്ചാറലിൽ നീരാടാൻ
ഞങ്ങളും വന്നോട്ടേ
ഏല ഏലേലയ്യ....(തങ്കം...)