ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
ശ്രീമഹാദേവന് തപോനിരതന്‍
കാമനെ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
പാർവതി ആശ്വാസമോതി നിന്നു
ആ തിരുനാള്‍ പൂത്തിരുനാള്
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
പ്രേമസാഫല്യം വരുത്തുവാനായ്
ദേവനെ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നൊയമ്പു തുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന് താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3