അറിയാമോ ചേച്ചീ അറിയാമോ

അറിയാമോ ചേച്ചീ അറിയാമോ
പതിനേഴിൻ പടി കടന്നാൽ
പ്രണയപ്പനി പിടിച്ച പിള്ളേര്
കാട്ടിക്കൂട്ടും കുണ്ടാമണ്ടികളറിയാമോ (അറിയാമോ...)

തനിച്ചിരുന്നു പിറുപിറുക്കും
തന്നോടായി പുഞ്ചിരിക്കും
കണ്ണടയ്ക്കാതിരുന്നുറങ്ങും
നിന്നുറങ്ങും നടന്നുറങ്ങും
കരയാതെ കണ്ണീർ വരും
കുളിരാതെ കോരിത്തരിക്കും
ഭക്തിമാർഗ്ഗം സ്വീകരിക്കും
ക്ഷേത്രം പുതിയ ഭവനമാക്കും
ദീപക്കാഴ്ച കാണാൻ വരും
നോട്ടം ദിക്കു തെറ്റിപ്പായും
പൂജ കാണുന്നോ അവൻ
ദേവിയെ കാണുന്നോ
ദീപം കാണുന്നോ അവൾ
ദേവനെ കാണുന്നോ (അറിയാമോ..)

പാർക്കിലോടും ബീച്ചിലോടും
പഴയ സിനിമാ ഡ്യുവറ്റു  പാടും
“ വനഗായികേ വാനിൽ
വരൂ നായികേ വാനിൽ
വരൂ നായികേ “

സെൻസറിംഗ് പേടിച്ചവർ
ഇലക്കു പിന്നിൽ മുഖം മറയ്ക്കും
ഭാവി കാണുന്നോ അവർ ജീവിതം കാണുന്നോ
വീടറിയുന്നു പിന്നെ
സ്റ്റണ്ട് നടക്കുന്നു (അറിയാമോ...)