സ്വർഗ്ഗവാതിലേകാദശി വന്നു
സ്വപ്നലോലയായ് ഞാനുണർന്നു
ഹരിനാമകീർത്തനത്തിൻ സ്വരധാരയിൽ
ഗുരുവായൂർ ദേവനെ കണി കണ്ടു ഞാൻ (സ്വർഗ്ഗ...)
മണിവർണ്ണനണിയുന്ന പീതാംബരം
മനതാരിൽ വിരിയിച്ചു കനകാംബരം
സ്വപ്നമല്ലാ മായമല്ലാ
സ്വർഗ്ഗനാഥനെൻ മുന്നിൽ വന്നൂ - ആ
സ്വർഗ്ഗനാഥനെൻ മുന്നിൽ വന്നൂ (സ്വർഗ്ഗ...)
ഭക്തിപുഷ്പ മാലകള്‍ കോർക്കും ഞാൻ
ഭഗവാന്റെ തിരുമാറിൽ ചാർത്തും ഞാൻ
പുഷ്പമല്ലാ - തീർഥമല്ലാ
ജീവഗാനം ഞാൻ കാഴ്ച വെയ്ക്കും - എൻ
ജീവഗാനം ഞാൻ കാഴ്ച വെയ്ക്കും (സ്വർഗ്ഗ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page