വെള്ളിലക്കിങ്ങിണി താഴ്വരയില്
വെള്ളിലക്കിങ്ങിണി താഴ്വരയില് ഓ..
വെള്ളാമ്പല്‍ പൊയ്കതന്‍ കല്പടവില് ഓ..
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടീ - ചെമ്മരിയാട്ടിന്‍ കുട്ടി
(വെള്ളില..)
ചോര മണത്തു മണത്തൊരു ചെന്നായ്
നീരാട്ടു കടവില്‍ വന്നു
അക്കരെ നില്ക്കും ആട്ടിന്‍ കുട്ടിയെ
ഇക്കരെ നിന്നു കൊതിച്ചൂ - ഇക്കരെ നിന്നു കൊതിച്ചു
(വെള്ളില..)
ദാഹമടക്കാനുള്ളൊരു വെള്ളം നീയെന്തിനായി കലക്കി
ചെന്നായങ്ങനെ ഗര്‍ജ്ജിച്ചപ്പോള്‍ കുഞ്ഞുകിടാവു പറഞ്ഞു
തള്ള മരിച്ചൊരു ചെല്ലക്കുട്ടി ചെയ്തിട്ടില്ലൊരു തെറ്റും
കൊല്ലരുതെന്നെ ഞാനൊരനാഥ - തള്ളരുതെന്നെ ഇരുളില്‍
തള്ളരുതെന്നെ ഇരുളില്‍
വെള്ളിലക്കിങ്ങിണി താഴ്വരയില്
ചെന്നായ് നാവു നുണഞ്ഞു കുതിച്ചു - ചെമ്മരിയാടു പിടഞ്ഞു
വെള്ളാമ്പല്പൂ ഞെട്ടിയുലഞ്ഞു വെള്ളിലക്കാടു കരഞ്ഞു
വെള്ളിലക്കാടു കരഞ്ഞു
വെള്ളിലക്കിങ്ങിണി താഴ്വരയില്
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page