മരീചികേ മരീചികേ
നിരാശതൻ അപാരതേ
പ്രതീക്ഷ വിൽക്കുന്നു നീ (മരീചികേ..)
നിൻ പാഴ്ത്തുടിപ്പുകൾ തൻ മിന്നലിൽ സുഖം
ഹോമിച്ച സഞ്ചാരി ഞാൻ
ദൂരെയായ് മിന്നിടുന്നൊരു താരം
ഭൂമിയെ മാടിവിളിക്കുന്ന താരം
ആ പൊന്നൊളി അതിൻ ചിറകിലായ്
അലിഞ്ഞു ചേരാൻ ദാഹം
ദൂരെയായ് മിന്നിടുന്നൊരു താരം
അഭിനിവേശം അഭിനിവേശം അഭിനിവേശം
പ്രേമ കഥകളാകും
നീ ഹൃദയ ദാഹമാകും
ഇനി പൂവുകള്‍ വിടര്‍ത്തും
മരുഭൂവിലെന്നു ചൊല്ലും
എനിക്കും നല്കി തിരിച്ചു വാങ്ങി
എനിക്കും നല്കി തിരിച്ചു വാങ്ങി
വസന്ത വ്യാമോഹം നീ
മരീചികേ മരീചികേ
നിരാശതന്‍ അപാരതേ
പ്രതീക്ഷ വില്കുന്നു നീ
ആ ഹ ഹാ .....ലാ ലലാ ലല ലാലാ
ലാ ലലാ ലാല ലാലല ലാലാ
ലാ ലാലലാ ലല ലാലലാ
ലാലാല ലാലാ ലാലാ
ആ ഹ ഹാ...
അഭിനിവേശം അഭിനിവേശം അഭിനിവേശം
ഒരു പനത്തണലിനായ് ഞാൻ
നടന്നിതൊട്ടകം പോൽ
ഒരു നിമിഷ വിഭ്രാന്തിയിൽ
ഞാൻ കുതിരയായ് പറന്നൂ
ഇടറി വീണു എരിയും മണലിൽ (2)
എവിടെ തണ്ണീർപ്പന്തൽ (മരീചികേ...)
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3