ഹേയ് തേവീ തിരുതേവീ തിരുതേവീ
തേവീ തേവീ നിൻ പൂത്തേരിക്കണ്ടം....
ആളു വരുന്നേ കാള വരുന്നേ
വരുന്നേ വരുന്നേ....കലപ്പ വരുന്നേ...ഹേയ്....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഏഹേയ് മുന്നോട്ടു മുന്നോട്ടു കാളേ
മുന്നിൽ തുള്ളാട്ടം തുള്ളെടാ കാളേ
മുന്നിൽ തുള്ളാട്ടം തുള്ളെടാ കാളേ
മാരി പെയ്ത മണ്ണ് ഏഹേയ്
മഞ്ഞു വീണ മണ്ണ് ഏഹേയ്
മാനം കാത്ത മണ്ണ് ഏഹെയ്
മാടം പോറ്റും മണ്ണ് ഏഹേയ്
ഈ മണ്ണുഴുതു നമ്മൾ നെന്മണികൾ തൂവും
നാളെ നമ്മൾ പൊന്നു കൊയ്തിടും
പോ കാളേ വേഗം വേഗം വേഗം (ഏഹേയ്..)
ഈ ചാലു പൂട്ടി നാം മറുചാലുമുഴുവും
വായ്‌ച്ചാലും കോരി നാം പെരുക്കോലും കുത്തും
പെരുക്കോലും കുത്തും (2)
വിതയ്ക്കുന്ന ചെറുമികൾ മുതുമികളെല്ലാം നാളെ
ചേർന്നേ പാടാം അരയരയോ (ഏഹേയ്..)
ആദിച്ചൻ ചന്തിരൻ കാള രണ്ടും മുമ്പേ
ആനന്ദപ്പാടത്ത് തമ്പുരാനും മുമ്പേ
തമ്പുരാനും മുമ്പേ(2)
വലത്തൊന്നുമിടത്തൊന്നും ഇടങ്കേടില്ലൊരുത്തന്നും
ചേർന്നേ പാടാംഅരയരയോ (ഏഹേയ്..)
ഈ മരമടിച്ചേ ചേറാടി വരുന്നേ
ചേറ്റിന്മേൽ വണങ്ങിനാമൊടയോരേ തൊഴുന്നേൻ
ഒടയോരെ തൊഴുന്നേൻ (2)
ഇനി വിത്തു ചൊരിയണം മുള പൊട്ടി വളരണം
ചേർന്നേ പാടാംഅരയരയോ (ഏഹേയ്..)
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page