മകരക്കൊയ്ത്തു കഴിഞ്ഞു

മകരക്കൊയ്ത്തു കഴിഞ്ഞു
മനസ്സും അറയും നിറഞ്ഞു
പുതിയ കതിരു കൊയ്യാൻ
പൊന്നു തമ്പുരാൻ വന്നൂ എന്റെ
പൊന്നു തമ്പുരാൻ വന്നൂ (മകര..)

പാലും തേനും ഒഴുകും അരമനയും വിട്ട്
പള്ളിമഞ്ചമൊരുങ്ങും അന്തപ്പുരം വിട്ട്
പാട്ടു കേൾക്കാനോടി വന്നു പൊന്നു തമ്പുരാൻ
ആട്ടം കാണാനോടി വന്നു പൊന്നുതമ്പുരാൻ (മകര..)

പുന്നെല്ലിന്റെ മണമേ തമ്പുരാനു പ്രാണൻ
പുലയി ചൂടും വിയർപ്പും തമ്പുരാനു പനിനീർ
വിടർന്ന മാറിൽ പടർന്നു കേറും പൊന്നു തമ്പുരാൻ
പായ് വിരിച്ചു മയങ്ങും പിന്നെ പൊന്നുതമ്പുരാൻ (മകര...)