കുടുംബം സ്നേഹത്തിൻ

കുടുംബം സ്നേഹത്തിൻ പൊന്നമ്പലം നല്ല
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം
എരിയും വിളക്കുകൾ കൊച്ചു സങ്കല്പങ്ങൾ
ചൊരിയും പൂക്കളോ പൊന്നനുഭൂതികൾ (കുടുംബം...)

നന്മതൻ നാമ സങ്കീർത്തനമാലയിൽ
നാം നുകരുന്നൂ തിരുമധുരം
ആരാധനതൻ അഭിഷേകതീർത്ഥം
അകറ്റീടുന്നു പാപഫലം
ഇതിലും വലിയൊരു ക്ഷേത്രമുണ്ടോ
ഇവിടെ ലഭിക്കാത്ത മോക്ഷമുണ്ടോ
ഗുഡ് വൈഫ് ഗുഡ് ചില്‍ഡ്രന്‍ ആന്റ്
ഗുഡ് ഫാമിലി ആര്‍ ഡിവൈന്‍
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം നല്ല
കുടുംബം സ്നേഹത്തിൻ പൊന്നമ്പലം

അമ്മതൻ സ്നേഹം കർപ്പൂരഗന്ധമായ്
ഒഴുകി നടക്കും ചുറ്റമ്പലം
അച്ഛന്റെ മൗനം അലകടൽ പോലെ
അലതല്ലും മനസ്സിൻ മൂടുപടം
ഇവിടെ തളിർക്കാത്ത കലകളുണ്ടോ
ഇവിടെ പഠിക്കാത്ത തത്ത്വമുണ്ടോ
(കുടുംബം...)