എന്റെ ജീവിതം നാദമടങ്ങി
ഉറങ്ങും മണിവീണ
ഏതോ ശാപം വളർത്തുമിരുളിൽ
ഉറങ്ങും മണിവീണ
ഉറങ്ങും മണിവീണ(എന്റെ...)
ജീവദാഹം തന്ത്രി തോറും
തുളുമ്പി നിന്നിട്ടും
രാഗധാരകളൊഴുകിടാതെ
മയങ്ങും മണിവീണ
ചുംബനശ്രുതി വിടർത്തി നിന്ന
വിരലുകൾ മറഞ്ഞു
നൊമ്പരങ്ങളിൽ ചിറകൊതുക്കി
കാലവും കടന്നു
കാലവും കടന്നു (എന്റെ...)
എന്റെ ജീവിതം പൂക്കൾ വാടി
ത്തളർന്ന പൂവാടി
ഏതോ സൂര്യൻ വിതച്ച വെയിലിൽ
ഒഴിഞ്ഞ പൂവാടി
മധുരസൗരഭം സിരകൾ തോറും
തുടിച്ചു നിന്നിട്ടും(2)
മലർ വിടർത്താൻ കഴിഞ്ഞിടാതെ
മാഴ്കും പൂവാടി
സ്വന്തധനമെന്നോർത്തിരുന്ന
വസന്തവും പിരിഞ്ഞു
എന്തിനായ് ഞാനെന്നിലൊതുങ്ങി
യെന്നതും മറന്നു (എന്റെ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3