ഓടിവാ കാറ്റേ പാടി വാ

ഓടി വാ കാറ്റേ പാടി വാ
ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യക്കതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേർപ്പിൻ മുത്തല്ലോ
ഉതിരും നെന്മണി കനവിൻ കതിർമണി
കരളിൻ കുളിർമണി
പൊലിയോ പൊലി പൊലി

താളം തന്നേ പോ നീ
മേളം തന്നേ പോ പൂങ്കാറ്റേ
കതിരു ഞങ്ങടെ പതം പിന്നെ
പതിരു ഞങ്ങടെ പതം
കൊണ്ടേ പോ കാറ്റേ
നീ കൊണ്ടേ പോ ( താളം...)

ഇടവപ്പാതി മദമടങ്ങി
ഇവിടെ പൊൻ വെയിൽ തോരണം
വയൽ വരമ്പു മുടിയൊതുക്കി
പുതിയ പൂവുകൾ ചൂടുവാൻ ആ
മണവും കൊണ്ടേ പോ കാറ്റേ
നീ കൊണ്ടേ പോ ( താളം...)