മാനവഹൃദയം ഭ്രാന്താലയം
മാറാത്ത രോഗത്തിൻ നൃത്താലയം
ഓരോ വികാരവുമോരോ ഭ്രാന്തൻ
ഓടിയലഞ്ഞു മരിക്കും പാന്ഥൻ (മനവ..)
അതിരുകൾ കാണാത്ത ഭൂമി
അതിലൊരു ബിന്ദുവാം മനുഷ്യൻ
ജീവിതമെന്നൊരു വ്യാമോഹസ്വപ്നത്തെ
തേടുന്നു നിദ്രയ്ക്കു മുൻപേ പാവം
തേടുന്നു നിദ്രക്കു മുൻപേ
വ്യർഥം ഈ വഴിയാത്ര (മാനവ...)
കാൽവരി വീണ്ടും കരഞ്ഞു
കരുണയോ കുരിശിൽ പിടഞ്ഞു
പാപം ചെയ്യുന്ന സാമൂഹ്യദൈവങ്ങൾ
പാപിയെ കല്ലെറിഞ്ഞു - ഈ
പാപിയെ കല്ലെറിഞ്ഞു
വ്യർത്ഥം ഈ മൂഢസ്വർഗ്ഗം (മാനവ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page