ഹൃദയത്തിനൊരു വാതിൽ
സ്മരണതൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതിൽ
രത്നങ്ങളൊളിക്കും പൊന്നറകൾ
പുഷ്പങ്ങൾ വാടിയ മണിയറകൾ
ശില്പങ്ങൾ തിളങ്ങുന്ന മച്ചകങ്ങൾ
സർപ്പങ്ങളൊളിക്കുന്ന നിലവറകൾ
തുറന്നാൽ പാമ്പുകൾ പുറത്തു വരും
അടഞ്ഞാൽ രത്നങ്ങളിരുട്ടിലാകും
(ഹൃദയത്തിനൊരു..)
കൗമാരം വിടർത്തി കല്പനകൾ
യൗവനം കൊളുത്തി മണിദീപങ്ങൾ
അനുരാഗഭാവനാമഞ്ജരികൾ
അവയിന്നു വ്യാമോഹനൊമ്പരങ്ങൾ
കരഞ്ഞാൽ ബന്ധുക്കൾ പരിഹസിക്കും
ചിരിച്ചാൽ ബന്ധങ്ങൾ ഉലഞ്ഞുപോകും
ഹൃദയത്തിനൊരു വാതിൽ
സ്മരണതൻ മണിവാതിൽ
തുറന്നു കിടന്നാലും ദുഃഖം
അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതിൽ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page