കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍
കണ്ണന് വരുമെന്നറിഞ്ഞേന്‍
കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍
കമനന് വരുമെന്നറിഞ്ഞേന്‍
(കണ്ണുകള്‍...)
കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
കൃഷ്ണതുളസിക്കതിര് നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
അവന് വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി
അരുമയെന്‍ ശാരികപ്പൈതല്‍
(കണ്ണുകള്‍... )
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
ഒരുനാളുമുരുകാത്ത പ്രണയത്തിന് വെണ്ണയുമായ്
ഓമനക്കണ്ണനെ ഞാന്‍ കാത്തു
(കണ്ണുകള്‍... )
Film/album
Year
1967
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3