ആ....
ഉദയ കാഹളം ഉയരുകയായി
ഉദ്യാനവീഥികള് ഉണരുകയായി
പ്രകൃതീദേവിതന് പൊന്നമ്പലത്തില്‍
പ്രഭാത ശ്രീബലി തുടങ്ങുകയായി
പ്രഭാത ശ്രീബലി തുടങ്ങുകയായി
ആ ...ആ ....ആ...
തുഷാര ഗംഗയില്‍ നീരാടി നില്പ്പൂ
തുളസികള്‍ പൂക്കും മലയാടിവാരം
മുകളില്‍ അചഞ്ചല സുന്ദരവാനം
കുളി കഴിഞ്ഞീറന്‍ ഉടുക്കും മേഘം
മലരേ മലരേ മനസ്സാം മാതളമലരേ
നീ മാത്രമിനിയും ഉണരാത്തതെന്തേ
ഉണരാത്തതെന്തേ ആ....
(ഉദയ കാഹളം..)
ആ ...ആ ....ആ...
വികാരവതിയായ് ഇളകി വരുന്നു
വീണകള്‍ മീട്ടും പൂന്തേനരുവി
ഏതോ താപസ ഹൃദയം കവരാന്‍
പാടും മറ്റൊരു മേനക പോലെ
വീണേ - വീണേ മോഹമാം
പൊന്മണി വീണേ
നീമാത്രമിനിയും പാടാത്തതെന്തേ
പാടാത്തതെന്തേ ആ....
ഉദയ കാഹളം ഉയരുകയായി
ഉദ്യാനവീഥികള് ഉണരുകയായി
പ്രകൃതീദേവിതന് പൊന്നമ്പലത്തില്‍
പ്രഭാത ശ്രീബലി തുടങ്ങുകയായി
പ്രഭാത ശ്രീബലി തുടങ്ങുകയായി
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page