മരച്ചീനി വിളയുന്ന മലയോരം

മരച്ചീനി വിളയുന്ന മലയോരം
ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..)
മിഴിയിൽ തേനമ്പുകൾ ഒരുനൂറു
ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..)

മൂക്കിന്റെ തുമ്പത്ത്‌ കെറുവാണു
ഇവൾ മുള്ളായ്‌ മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..)
കലി തുള്ളിപോയാൽ ഇടം വലമില്ല
കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..)

മുണ്ടിന്റെ പിൻ ഞൊറി രണ്ടു മുഴം
ഈ നാവിന്റെ നീളം നാലു മുഴം
പരിഭവം തീർന്നാൽ പാൽകടലാണു
പകർന്നാൽ തീരാത്ത മധുരമാണു (2) (മരച്ചീനി..)