ഓർമ്മ വെച്ച നാൾ

 

ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു (2)
മലരുകൾതൻ മൗനമായ് നീ
മാടി മാടി വിളിച്ചിരുന്നു
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ പുണർന്നിരുന്നു
പൂന്തെന്നലിൽ കുളിർമഴയായ്
പൂവുടലിൽ പടർന്നിരുന്നു 
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു

ആ... ആ... ആ... 

രാവു തോറുമുണർന്നിരുന്നു
രാക്കിളിതൻ ഗാനമായ്
നിദ്രയിൽ നീ ഒളിച്ചിരുന്നു
മൂടിവരും കനവുകളായ് (2)
പുലരികളിൽ തഴുകിടുവാൻ
പുളകമേകും മഞ്ഞലയായ്
എൻവിരിയെ തൊട്ടുണർത്താൻ
പൊന്നുഷസ്സിൻ പൂവെയിലായ് 
ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു

പ്രേമകാവ്യ വീചിയായ് നീ
ഭാവനയിൽ നിറഞ്ഞിരുന്നു
വീണ തേടും സ്വരസുധയായ്
വിരലുകളിൽ തുടിച്ചിരുന്നൂ...  (2)
ഇനിയും ജന്മം ലഭിച്ചീടുമോ
ഇന്ദ്രിയങ്ങൾ ഉണർന്നിടുമോ
ഈ ഹൃദന്തസംഗമത്തിൻ
ഇന്ദ്രജാലം തുടർന്നിടുമോ 

ഓർമ്മവച്ച നാൾ മുതൽ ഞാൻ
ഓമനയെ കണ്ടിരുന്നു 
മലരുകൾതൻ മൗനമായ് നീ
മാടി മാടി വിളിച്ചിരുന്നു