വിടർന്നു തൊഴുകൈത്താമരകൾ
മനസ്സിൻ മദനപ്പൊയ്കകളിൽ
സഖീ നിൻ മിഴിക്കോവിൽ തുറക്കൂ
എന്നും പൂമാല ചാർത്തും മലർവനം നീ
എന്നും സ്വരധാര തൂവും മണിവേണു നീ (വിടർന്നു...)
ഇനിയെന്റെ ലോകം നിൻപ്രേമവാനം
നിമിഷങ്ങൾ ചൂടും നിന്നോർമ്മ മാത്രം
മംഗല്യരാവിൽ നിന്റെ മാറിലെ കുളിർ ചൂടി
മയങ്ങുന്ന കല്പനയിൽ
മതിമറക്കുന്നു ഞാൻ
ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓടങ്ങളായ് (2)
ചിരിച്ചാൽ പൊഴിയും പവിഴങ്ങൾ
കനിഞ്ഞാൽ കവിയും മുത്തങ്ങൾ
പ്രണയമധുസാഗരം നീ
സ്നേഹപൂങ്കാറ്റിലാടും പുലർകാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ (വിടർന്നു.. )
മഴവില്ലിന്റെ നിറങ്ങളേഴും കളിയാടി
മണിമുത്തേ നിൻമേനി തന്നൊരു
പെരുന്നാള്‍ (മഴവില്ലിന്റെ.. )
നല്ല സുറുമയിൽ മിഴി കുളിച്ചു
നിന്നെ കാണാനെന്റെ
കരിംകൂന്തലിളകി നിൻ
മുഖം മറയ്ക്കാൻ (മഴവില്ലിന്റെ.. )
ആനന്ദഭൈരവി പോലാടി വരൂ നീ
ആരാധകന്റെ നെഞ്ചം മഞ്ചലാക്കൂ നീ
നിൻ പ്രേമവിപഞ്ചികയിൽ എന്നേ വീണലിഞ്ഞു ഞാൻ
നിൻ മോഹമഞ്ചങ്ങളിൽ എന്നേ വീണുറങ്ങീ ഞാൻ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓടങ്ങളായ്
ഒഴുകും നമ്മൾ ഓടങ്ങളായ്
നിറങ്ങള്‍ നിറയും നിന് കണ്ണില്‍
സ്വരങ്ങള്‍ പുണരും നിന് ചുണ്ടില്‍
അലിഞ്ഞു മമജീവരാഗം
സ്നേഹപൂങ്കാറ്റിലാടും പുലർക്കാലം നീ
വർണ്ണപ്പൂമ്പട്ടു നെയ്യും മധുമാസം നീ
ഓ ഓ ഓ...രാഗസ്വർഗ്ഗത്തിൽ
താളമേളമോടെ സ്വപ്നകാവ്യഗംഗയിൽ
ഒഴുകും നമ്മൾ ഓടങ്ങളായ്
ഒഴുകും നമ്മൾ ഓടങ്ങളായ്
(വിടർന്നു....)
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3