വാസനയുടെ തേരിൽ

വാസനയുടെ തേരിൽ
വന്നൂ വാസന്ത മലർമഞ്ജരി
ഒഴുകീ സങ്കല്പമധു നിർഝരി
സിരകളിലൊരു ദാഹം
ഒരു നവധാരാഗീതം
ആരാധ്യം ആർദ്രവികാരം
രാഗം രാഗം രാഗാമൃതം
അസുലഭമനുപമമിതു സഖീ (വാസനയുടെ...)

വാനിനും കടലിനും യൗവനമതു തുടരുകയായ്
വർണ്ണമായ് മുങ്ങിടാമാ നീലിമയിൽ
വണങ്ങിടുന്നു വീഥികൾ
വരും തരും പുഷ്പരാജികൾ
ഉണരും ഓരോ നിമിഷവുമൊരു ചിറകിൽ
പുതുമ തനിമ ഒരു മധുരിമ
അസുലഭമനുപമമിതു സഖീ (വാസനയുടെ...)

സുന്ദരം സുന്ദരം നിൻ കടമിഴിലൊളിശരമതു
വന്നു വീണെൻ മനം നന്ദനവനിയായ്
വൈകി വന്ന മാധവം
ഇതു നവരസമോഹനം
അലിയും തെന്നൽപ്പാട്ടിലുമൊരു പുതുമ
പുതുമ തനിമ ഒരു മധുരിമ
അസുലഭമനുപമമിതു സഖീ (വാസനയുടെ...)