സ്വപ്നത്തിൻ വർണ്ണങ്ങൾ ചാലിച്ചു ഞാൻ
ചിത്രലേഖേ നിന്റെ തൂവൽ തരൂ
പൊൻ തൂവലൊന്നും ഇല്ലെന്റെ കൈയ്യിൽ
പൊന്നിൻ കിനാവും ഇല്ലെൻ മനസ്സിൽ (സ്വപ്ന..)
മന്മഥദേവന്റെ മണിവില്ലു പാടും
മാണിക്യ സോപാനനടയിൽ
വാസന്തപുഷ്പ ദീപാവലി ചാർത്തുമാ
മായാഗന്ധർവ്വ വനിയിൽ
ഒരുമിച്ചു പാടാം ഒന്നു ചേരാം
ഒരു മുഗ്ദ്ധ ശില്പമായ് തീരാം
ദുഃഖത്തിൻ ശിലയായ് കഴിഞ്ഞവൾ ഞാൻ
അഷ്ടമംഗല്യമുടച്ചവൾ ഞാൻ(സ്വപ്ന..)
കാമുകസങ്കല്പം കളിവീടു കെട്ടും
കാലത്തിൻ പാലാഴിക്കരയിൽ
ജീവന്റെ സ്വപ്ന വിതാനങ്ങളാടുമാ
പ്രേമോന്മാദത്തിൻ കരയിൽ
ഒരുമിച്ചു കൂടാം ഒന്നു ചേരാം
തിരമാലയായുർന്നീടാം
സ്വപ്നസമുദ്രം മരുപ്പറമ്പായ്
പുഷ്പങ്ങൾ ചൂടാത്ത തീമണലായ് (സ്വപ്ന...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page