ഞാനാരെന്നറിയുമോ ആരാമമേ
എൻ ഗാനം നീയോർക്കുമോ ആരാമമേ
തളിർകൊണ്ട് വീശി മലർകൊണ്ട് വീശി
താലോലിക്കുന്നൊരെൻ ആരാമമേ
എന്നും താലോലിക്കുന്നൊരെൻ ആരാമമേ (ഞാനാരെന്നറിയുമോ..)
പടർന്നേറും കോടിപോയ മരമാണു ഞാൻ
ശിൽപകലപാതിയിൽ വെടിഞ്ഞ ശിലയാണു ഞാൻ (പടർന്നേറും..)
അവളെന്ന ദീപത്തിൻ ഒളിയല്ലേ ഞാൻ-
അവളെന്ന രൂപത്തിൻ നിഴലല്ലേ ഞാൻ -
നിഴലല്ലേ.. ഞാ..ൻ (ഞാനാരെന്നറിയുമോ..)
മണിദീപം പൊലിഞ്ഞെന്നാൽ ഒളിനിൽക്കയായ്
തങ്കത്തളിർമേനി മറഞ്ഞെന്നാൽ നിഴൽ ബാക്കിയായ് (മണിദീപം..)
മധുരിക്കും സ്മൃതി നൽകും നയനങ്ങളാൽ
മനസ്സിൽ ഞാൻ കാണുന്നെൻ മധുരാങ്കിയേ മധുരാങ്കിയേ(ഞാനാരെന്നറിയുമോ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3