പെരുവഴിയമ്പലം ആർക്കു സ്വന്തം
പിരിയുമ്പോൾ കരയുവാൻ എന്തു നഷ്ടം
കണ്ടുമുട്ടുന്നു പാഥേയം പങ്കിടാം
രണ്ടു വഴിയേ നടന്നകലാം
പെരുവഴിയമ്പലം ആർക്കു സ്വന്തം
ഊ...ഓാ...ഊ..ഓാ..
ജനനം ദുഖത്തിൻ മുഖവുരയോ -
മരണം സ്വപ്നത്തിൻ യവനികയോ -
ജനനവും മരണവും കൂട്ടിയിണക്കും
ജീവിതം വെറുമൊരു വ്യാമോഹം
ചിരിയുടെ പൂക്കൾ ഇന്ദ്രധനുസ്സായ്
വിരിയുന്നതഴലിന്റെ കാർമുകിലിൽ
പെരുവഴിയമ്പലം ആർക്കു സ്വന്തം
ഓാ...ഓാ..
മറക്കാൻ വയ്യെന്നു പഥികനോതും
മരിക്കാൻ വയ്യെന്നു വീഥി ചൊല്ലും (മറക്കാൻ..)
പകലിരവില്ലാതെ പാദങ്ങളമർത്താൻ
മാറിടം നൽകുന്നീ
വഴിത്താര വഴിത്താര
ഇന്നലെ മരിച്ചു ഇന്നു ജനിച്ചു
നാളയെ കാക്കുന്നീ വഴിത്താര (പെരുവഴിയമ്പലം..)
പെരുവഴിയമ്പലം
ആർക്കു സ്വന്തം (4)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page