നൃത്തശാല തുറന്നു..
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൗരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
സ്വപ്നമംഗല്യ നിദ്രയിലെന്നെ
തൊട്ടുണര്‍ത്തുന്ന രോമാഞ്ചമേ
എന്റെ സങ്കല്പ്പ മാലതീലതകളില്
നിന്റെ ഓര്‍മ്മതന്‍ നവമാലിക
മാലികാ...മാലികാ...
നൃത്തശാല തുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
നൃത്തശാല തുറന്നു
ഗാനപീയൂഷ കല്ലോലമായെൻ
പ്രാണനലിയും ചൈതന്യമേ
എന്റെ ഭാവതരംഗ സ്മിതങ്ങളില്‍
നിന്റെ ചുംബന ലയമാധുരി
മാധുരീ...മാധുരി...
നൃത്തശാലതുറന്നു പഞ്ചമീ
രത്നമണ്ഡപമുണര്‍ന്നു
നൃത്തശാലതുറന്നു
ചിത്രപുഷ്പങ്ങള്‍ തൂവുന്ന സൗരഭം
അപ്സരസ്സേ നീ വാരിയണിഞ്ഞു
നൃത്തശാലതുറന്നു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page