നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ..
നാടൻ പൈങ്കിളിപ്പെണ്ണേ
കണ്ടാൽ നല്ല കലാകാരി - എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ
പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ
ചുരുളനുമായി ഞാൻ വന്നപ്പോൾ
കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ
കണ്ണിൽ നയമ്പുമായ് നിന്നിരുന്നു
ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ
നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ്
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ
പുതിയകാവിൽപോയ് കുറുബാന കണ്ടു ഞാൻ
പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ
കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന
കുസൃതിച്ചിരിയുമായ് നിന്നിരുന്നു
മഴയിലെൻ മേനി നനഞ്ഞപ്പോൾ
നിന്റെ മന്ദസ്മിതമന്റെ പൊൻകുടയായ്
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ
നാടൻ പൈങ്കിളിപ്പെണ്ണേ
കണ്ടാൽ നല്ല കലാകാരി - എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3