പിടിച്ചാൽ പുളിങ്കൊമ്പിൽ

പിടിച്ചാൽ പുളിങ്കൊമ്പിൽ പിടിക്കേണം
കുടിച്ചാൽ ഇളനീരു കുടിക്കേണം
പ്രേമിക്കുന്നെങ്കിൽ കൂടെ പഠിക്കുന്ന
പെണ്ണിനെ പ്രേമിക്കേണം

അടുത്താൽ മുളങ്കമ്പൊന്നൊടിക്കേണം
പിടിച്ചാൽ പുറത്തിട്ടു കൊടുക്കേണം
പ്രേമിക്കാനെത്തും പൂവാലന്മാരെ
പാഠം പഠിപ്പിക്കണം (പിടിച്ചാൽ..)

അതിനു വെച്ച വെള്ളം വാങ്ങിയേര്
ആ മുളയടുപ്പു താൻ മാറ്റിയേക്ക്
ഞങ്ങളു വിതയ്ക്കും ഞങ്ങളു കൊയ്യും
ഞങ്ങടെ വയലുകൾ പൈങ്കിളിയേ (പിടിച്ചാൽ...)

പൈങ്കിളിയായ് പണ്ട് ഞങ്ങൾ
പടക്കുതിരകളാണിന്ന്
അടുത്താലഗ്നിയായെരിയും
ആദർശധീരകൾ ഞങ്ങൾ (അടുത്താൽ...)

പിടിച്ചാൽ............

അബലയാക്കി മുതലെടുത്തിടണ്ടാ
ആയിരം നുണ ചൊല്ലിയടുത്തിടണ്ടാ
ഞങ്ങളു കെട്ടും ഞങ്ങളു മീട്ടും
ഞങ്ങടെ വീണകൾ പാട്ടുകാരേ

വെണ്ണയിൽ കടഞ്ഞെടുത്തൊരു മേനി അയ്യോ
വെയിലത്തു നിന്നാലുരുകും
മാറിൽ പടരേണ്ട വള്ളി
മാദകമന്ദാരവല്ലി (പിടിച്ചാൽ...)