വനരാജമല്ലികൾ

വനരാജമല്ലികൾ വിടർന്നുവല്ലോ എൻ
വരവർണ്ണിനിയെങ്ങോ മറഞ്ഞുവല്ലോ (2)
ആമ്പൽപ്പൂങ്കന്യകളുറങ്ങിയല്ലോ(2)
അജ്ഞാതസഖിയവൾ പിണങ്ങിയല്ലോ (വനരാജ...)

ആ പവിഴാധരവസന്താഭകൾ
ആരണ്യമുല്ലകൾ കവർന്നുവല്ലോ
ആ കളമൊഴിയിലെ സ്വരം കവർന്നീ
ആലോലക്കുരുവികൾ പാടിയല്ലോ
അരുവീ തേനരുവീ നിൻ രാഗത്തിൻ
ഉറവയാമോമനയെവിടെ
എവിടെ...എവിടെ...എവിടെ...(വനരാജ...)

 ആ പാദമുദ്രകൾക്കുമ്മ നൽകാൻ
ആറ്റുവഞ്ചിപ്പൂക്കൾ കൊഴിഞ്ഞുവല്ലോ]
ആനന്ദപ്പൊന്നുഷസ്സുണർന്നതു പോൽ
ആരോമലാൾ മുന്നിലണഞ്ഞുവല്ലോ
അലയും പൂന്തെന്നലേ നീ നുകർന്നൊരാ
സുഗന്ധപൂഞ്ചായലെവിടെ
എവിടെ...എവിടെ...എവിടെ...(വനരാജ...)