താമരമൊട്ടേ ചെന്താമരമൊട്ടേ
താളം തുള്ളുമീ കുളിര്‍മഴയില്‍
തളിര്പൊട്ടിവിടരുമീ തെളിമഴയില്‍
താലോലമാട്ടുന്നതാര് നിന്നെ
താലോലമാട്ടുന്നതാര്
കാറ്റിന്റെ കൈകളാണോ ഒരു
കള്ളന്റെ കൈകളാണോ
താലോലമാട്ടുന്നതാര് എന്നെ
താലോലമാട്ടുന്നതാര്
കുളിരോടു കുളിരണിഞ്ഞു നെഞ്ചില്‍
മലരോടു മലര് വിരിഞ്ഞു
പുതുമണ്ണിന് മണമൂറും പൂമഴയില്‍
പുല്‍കിയുണര്‍ത്തുന്നതാര് നിന്നെ
പുല്‍കിയുണര്‍ത്തുന്നതാര്
പൊന്നലച്ചാര്‍ത്തുകളോ ഒരു
ചുണ്ടിന്റെ കുസൃതികളോ
താലോലമാട്ടുന്നതാര് എന്നെ
താലോലമാട്ടുന്നതാര്
മുത്തോടു മുത്തുലഞ്ഞു രാഗ
മുത്തങ്ങള്‍ ചേര്ന്നുലഞ്ഞു
കെട്ടിപ്പിടിക്കുന്ന നേരമെന്നോമന
ഞെട്ടിത്തരിക്കുന്നതെന്തേ വീണ്ടും
ഞെട്ടിത്തരിക്കുന്നതെന്തേ
ആദ്യത്തെ ലജ്ജ കൊണ്ടോ അതോ
ആ കരവിദ്യകൊണ്ടോ
താലോലമാട്ടുന്നതാര് എന്നെ
താലോലമാട്ടുന്നതാര്
താമരമൊട്ടേ ചെന്താമരമൊട്ടേ
താളം തുള്ളുമീ കുളിര്‍മഴയില്‍
തളിര്പൊട്ടിവിടരുമീ തെളിമഴയില്‍
താലോലമാട്ടുന്നതാര് നിന്നെ
താലോലമാട്ടുന്നതാര്
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page