സൂര്യബിംബം നാളെയുമുദിക്കും
സൂനവാപികൾ നാളെയും പൂക്കും
ആരു ചിരിച്ചാലും ആരു കരഞ്ഞാലും
അച്ചു തണ്ടിൽ ഭൂഗോളം തിരിയും (സൂര്യ...)
കമ്രനക്ഷത്രത്തിൻ കനകപ്രഭോത്സവം
കാർമേഘമെത്ര നാൾ കവർന്നു വെയ്ക്കും
മധുരപ്രവാഹിനി തൻ വഴിത്താരയിൽ
മണൽക്കൂനയെത്ര നാൾ ഉയർന്നു നിൽക്കും
മണൽക്കൂനയെത്ര നാൾ ഉയർന്നു നിൽക്കും (സൂര്യ..)
ചിത്രവസന്തത്തിൻ സ്വപ്നപുഷ്പാഞ്ജലി
തീ തുപ്പും വേനലിൽ കരിഞ്ഞു പോകാം
പിന്നെയും വസുന്ധര തൻ മോഹവല്ലിയിൽ
പൗർണ്ണമിക്കുരുന്നുകൾ പടം വരയ്ക്കും
പൗർണ്ണമിക്കുരുന്നുകൾ പടം വരയ്ക്കും (സൂര്യ...)
എത്ര നടന്നാലും തീരാത്തൊരീ വഴി
ഏകാന്ത യാത്രി തൻ ദുഃഖ വീഥി
അങ്ങിങ്ങു മിന്നുന്നു വെള്ളിവിളക്കുകൾ
ആശ്വാസം നൽകും പൊന്നമ്പലങ്ങൾ
ആശ്വാസം നൽകും പൊന്നമ്പലങ്ങൾ (സൂര്യ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page