ചിരിച്ചതു ചിലങ്കയല്ല
ചിലമ്പുമെൻ പൂവനം
വിളിച്ചതെൻ ഗാനമല്ല
തുളുമ്പുമെൻ യൗവനം
യൗവനം - യൗവനം - യൗവനം
(ചിരിച്ചതു.. )
പ്രേമമദം കൊള്ളും ഗാനരസം
ഗാനമദം കൊള്ളും പാദസരം
രാഗതാള സംഗമത്തിൻ സുഖമറിയാമോ
രാത്രിവണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ
അറിയാമോ - അറിയാമോ - അറിയാമോ
കൊഴിയുന്നു യാമസുമം
കൊഴിയുന്നു പൂമണം
ഒരുമിച്ചു നാം നുകരും
ഓർമ്മതൻ തേന്മണം
തേന്മണം - തേന്മണം - തേന്മണം
ചിരിച്ചതു ചിലങ്കയല്ല
ജനനി തൻ ജീവനം
വിളിച്ചത് വീണയല്ല
വിങ്ങുമെൻ ഗദ്ഗദം - ഗദ്ഗദം
(ചിരിച്ചതു.. )
കണ്ണിൽ കാമദളം പൂത്തുലയും
കാണാക്കരളിതളോ നൊന്തെരിയും
സ്വർഗ്ഗരാജ്യക്കാമിനിയായ് ഞാൻ നടിക്കുന്നു
ദുഃഖഭൂമി സ്വപ്നഭൂമിയായുണരുന്നു
ഉണരുന്നു - ഉണരുന്നു - ഉണരുന്നൂ
മടുമലർ മുകുളമല്ലാ
മാതാവിൻ നൊമ്പരം
പകർന്നതു രാഗമല്ല
പടരുമെൻ ഗദ്ഗദം - ഗദ്ഗദം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page