അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
ഇനിയിവിടുന്നു തുടങ്ങണ പൂരം
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്
ആഴത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ
വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി
പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നു നീ
പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം
അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം
അങ്ങനങ്ങനീ ജന്മം ഹോയ് ചങ്ങലക്കണ്ണിയാക്കാം
പൊന്നു ചങ്ങാതിമാരേ തുഴയാം തുഴഞ്ഞു കേറാം (അടവുകൾ...)
കാറ്റാടിക്കീഴിലെ പങ്കപ്പൂ പോലെയീ
ഭൂലോകത്തെങ്ങോ നിന്നോ വന്നോരല്ലേ
ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ
കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ
ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2)
താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം
മറുകരക്കടുക്കുന്ന കളിവള്ളത്തിൽ
ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം
അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം (അടവുകൾ )