വന്നു ഞാനീ വർണ്ണസാനുവിൽ

വന്നു ഞാൻ ഈ..
വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു
സ്വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു

ശില്പകലയുടെ സ്വപ്നം നീയെന്നെ
ശില്പിയാക്കി തീർത്തു - ഒരു നവ
ശില്പിയാക്കി തീർത്തു
ജീവൻ തുടിക്കുമീ ദേവീശിലയിൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു -ചുംബനത്താൽ
ഭാവഭംഗി ഞാൻ ചൊരിഞ്ഞു
വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു

കാവ്യകലതൻ കൗശലമാം നീ
കവിയായെന്നെയുയർത്തി - ഒരു പ്രേമ കവിയായെന്നെയുയർത്തി
ജാലം മയങ്ങി നേത്രദളത്തിൽ
വാനഭംഗി ഞാൻ നിറച്ചു -കനവുകളാൽ
വാനഭംഗി ഞാൻ നിറച്ചു

വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു
സ്വർണ്ണമല്ലികൾ പൊതിയും നിൻ
മനോരമ്യ നികുഞ്ജത്തിൽ ഞാൻ പടർന്നു
വന്നു ഞാനീ വർണ്ണസാനുവിൽ
വസന്തം നീയായ് വിടർന്നു നിന്നു