കൊട്ടാരമില്ലാത്ത തമ്പുരാട്ടി നിന്റെ
വട്ടമുഖത്തിന്റെ തിരുമുറ്റത്ത് (2)
മുല്ല പൂത്തു കൊട വിരിഞ്ഞേ ഹൊയ്
മുല്ല പൂത്തു മുത്തുക്കൊട വിരിഞ്ഞേ
സരിഗമപ ഗമപ
പധനിധപ
പധസധപ ധപമ
ഗമരിഗസ (കൊട്ടാര....)
ആ പൂവിൻ തേനുണ്ടാടാൻ
അടിയനൊരു വണ്ടായി വരിവണ്ടായി (2)
ആ മണത്തിൽ കുളിച്ചു കേറാൻ
അടിയനൊരു കാറ്റായ്
താളത്തിൽ മേളത്തിലോളമായെത്തി
ഗാനത്തിൻ മഞ്ചത്തിൽ നിന്നെയിരുത്തി
സരിഗമപ ഗമപ
പധനിധപ
പധസധപ ധപമ
ഗമരിഗസ (കൊട്ടാര....)
ആ പൂവിൻ നിറം കവരാൻ
ആശ പൂനിലാവായ് തേൻ നിലാവായ് (2)
ആ കുളിരായ് കുതിർന്നു നിൽക്കാൻ
മനസ്സു മഞ്ഞിന്നലയായി
തീരാത്ത മോഹത്തിൻ തോരണം ചാർത്തി
തോരാത്ത പൂമാരി നിന്നെ തളർത്തി (2)
സരിഗമപ ഗമപ
പധനിധപ
പധസധപ ധപമ
ഗമരിഗസ (കൊട്ടാര....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page