ഗുരുവായൂരപ്പാ അഭയം

ഗുരുവായൂരപ്പാ അഭയം
നീയേ ജനാർദ്ദനാ
ഉരുകുമെൻ ഹൃദയമാം തൂവെണ്ണയാൽ ഞാൻ
ഉടയാട ചാർത്തുന്നേൻ അഭിഷേകത്തുകിൽ
മാല ചാർത്തുന്നേൻ (ഗുരുവായൂരപ്പാ...)

ശകുനികൾ ചതുരംഗക്കരു നീക്കീടുമ്പോൾ
വെളിച്ചത്തിൻ വസന്തങ്ങൾ വരളുമ്പോൾ
അലറുമീയശ്രു തൻ പ്രളയജലധിയിൽ
അഭയമാം ആലിലയൊഴുക്കിയാലും
കൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാ
കൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)

ഉയരുമീ ദുഃഖത്തിൻ ഗിരിശൃംഗത്തിൽ നീ
ഉഷസ്സിന്റെ തിരിനാളം കൊളുത്തേണം
തകരുമീ സ്വപ്നത്തിൻ കളിവീട്ടിൽ നീ നിൻ
മുരളീരവാമൃതം നിറയ്ക്കേണം
കൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാ
കൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)