നാടും വീടും ഇല്ലാത്ത തെരുവുതെണ്ടി
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി
നാടും വീടും ഇല്ലാത്ത തെരുവുതെണ്ടി
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി
നാലുമുഴം കയറു വാങ്ങാൻ കഴിവില്ലാതെ
ജീവിതത്തെ പണ്ടൊരിക്കൽ സ്നേഹിച്ചു
ജീവിതത്തെ പണ്ടൊരിക്കൽ സ്നേഹിച്ചു
ഇരവിനവൻ പകലെന്നു പേരിട്ടു
ഇരുട്ടവനെ സ്നേഹിതനായ് സ്വീകരിച്ചു
തടവറയിൽ ഭാവനകൾ കൊഴിഞ്ഞു വീണു
തളിരിടാതെ മോഹമുല്ല കരിഞ്ഞു വീണു
(നാടും വീടും..)
ഒരു ഹൃദയം പുലരൊളിപോൽ വന്നെത്തി
കൈകൊടുത്തു കള്ളനെയും കരകയറ്റി
പുതിയ ലോകമുണരുമെന്നു കൊതിച്ച നേരം
വിധി വിഷാദ രാക്ഷസനായ് പാഞ്ഞെത്തി
നാടും വീടും ഇല്ലാത്ത തെരുവുതെണ്ടി
നാൽക്കവലയിൽ വീണുറങ്ങും തെരുവുതെണ്ടി
നാലുമുഴം കയറു വാങ്ങാൻ കഴിവില്ലാതെ
ജീവിതത്തെ പണ്ടൊരിക്കൽ സ്നേഹിച്ചു
ജീവിതത്തെ പണ്ടൊരിക്കൽ സ്നേഹിച്ചു
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ചന്ദ്രകാന്തം | ശ്രീകുമാരൻ തമ്പി | 1974 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തിരുവോണം | ശ്രീകുമാരൻ തമ്പി | 1975 |
മോഹിനിയാട്ടം | ശ്രീകുമാരൻ തമ്പി | 1976 |
ഏതോ ഒരു സ്വപ്നം | ശ്രീകുമാരൻ തമ്പി | 1978 |
സിംഹാസനം | ശ്രീകുമാരൻ തമ്പി | 1979 |
വേനലിൽ ഒരു മഴ | ശ്രീകുമാരൻ തമ്പി | 1979 |
ജീവിതം ഒരു ഗാനം | ശ്രീകുമാരൻ തമ്പി | 1979 |
മാളിക പണിയുന്നവർ | ശ്രീകുമാരൻ തമ്പി | 1979 |
പുതിയ വെളിച്ചം | ശ്രീകുമാരൻ തമ്പി | 1979 |
Pagination
- Page 1
- Next page