കാട്ടിലെപ്പൂമരം ആദ്യം പൂക്കുമ്പോള്‍
കാറ്റിന്റെ പാട്ടും താരാട്ട്
കദളിത്തൈ പൂത്തുകുലയ്ക്കുമ്പോള്‍ കിളിയുടെ
കളിചിരിയൊച്ചയും താരാട്ട്
(കാട്ടിലെപ്പൂമരം..)
പ്രിയതമന് നല്കിയ പ്രേമോപഹാരം
ഉദരത്തിലെങ്ങനൊളിച്ചു വയ്ക്കും
പകലിന്റെചില്ലയില്‍ പൂക്കും കിനാവിന്റെ
പരിമളമെങ്ങനൊതുക്കി വയ്ക്കും
അറിയണമെല്ലാരുമെന്നു മോഹം
അറിയുമ്പോള്‍ കവിളത്ത് കള്ളനാണം
(കാട്ടിലെപ്പൂമരം..)
വിടരുന്നപൂവിലും പടരും നിലാവിലും
ഒരുകൊച്ചുതൂമുഖം മിന്നിക്കാണും
പിറവിയെടുക്കുന്ന മാതാവിന് താരുണ്യം
ചിരിയിലും മൊഴിയിലും പൂത്തുകാണും
കളിയാക്കല്‍ കേള്‍ക്കണമെന്നുമോഹം
കളിയാക്കാന്‍ ചെന്നാലോ കള്ളനാണം
(കാട്ടിലെപ്പൂമരം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page