മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം നീലവാനം
കാണാൻ കണ്ണുകൾ കോടി വേണം
വാനമുടുക്കും പുലരിക്കസവിൻ ഞൊറികൾ
പൂഞൊറികൾ (മഞ്ഞ...)
സിന്ദൂരപ്പൊടി വിതറി മേലേ ചന്ദനകളഭം തൂവി
പലവർണ്ണങ്ങൾ പല ദ്രവ്യങ്ങൾ
അഭിഷേകങ്ങൾ തുടർന്നു
കതിരവനെഴുതിയ കവിത ഉറഞ്ഞു കൂടിയതാണോ
ഏഴു സ്വരങ്ങൾ കണ്ടു കിനാവുകൾ
ഏഴു നിറങ്ങളായോ
രാഗം ചൂടിയുണർന്നു ഭൂമി ധന്യ ഭൂമി
കേൾക്കാൻ കാതുകൾ കോടി വേണം
കുരുവികൾ പാടും സരിഗമ തന്നുടെ സാരം
രാഗ സാരം (മഞ്ഞ...)
സ്വർണ്ണപ്പൂവെയൊലുരുകി അരുവി
വർണ്ണം പാടിച്ചിതറി
പുൽക്കൊടിപോലും മഞ്ഞിൻ കണമാം
മുത്തു കിരീടം ചാർത്തി
പുണ്യ ദിവാകര ഹൃദയം പൂത്തു വിടർന്നോരു നേരം
വസുന്ധരേ നീ ചാർത്തിയ പുളകം
സുഗന്ധമലരുകളായി (മഞ്ഞ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page