ഭഗവാൻ പറത്താൻ കെട്ടിയ പട്ടം

ഭഗവാൻ പറത്താൻ കെട്ടിയ പട്ടം
ഭൂമിയിൽ ഞാനായലയുന്നു
ഞാൻ പറത്താൻ കെട്ടിയ പട്ടം
വാനിലുയർന്നു പറക്കുന്നു
വാനിലുയർന്നു പറക്കുന്നു
ഹേ,...ഹേ....ഹേ...(ഭഗവാൻ..)

ജയിച്ചതു ഞാനോ ഭഗവാനോ
കളിക്കുട്ടി ഞാനോ ഭഗവാനോ (2)ഹേ  (ഭഗവാൻ..)

കണ്ണനായ് വന്നു നീ വെണ്ണ കട്ടു പിന്നെ
പെണ്ണുങ്ങൾ തൻ പട്ടു ചേല കട്ടു (2)
ഇത്തിരിക്കള്ളം പറയുന്നു ഞാനും
ഇതിലെന്തു പാപം മണിവർണ്ണാ (2)
കാളിന്ദിയല്ലിതു ഭഗവാനേ
നിളാനദിയിതു ഭഗവാനേ (2) (ഭഗവാൻ..)

കലിയായ് വന്നു നീ പ്രളയമേകും ആ
പ്രളയത്തിൽ ഭൂമി കുളിച്ചു കേറും (2)
ഗീത ചൊല്ലാൻ മുന്നിൽ വിജയനില്ലല്ലോ
ഗാനവിലോലാ മണിവർണ്ണാ (2)
അമ്പാടി ഇവിടില്ല ഭഗവാനേ
നാടിതു കേരളം ഭഗവാനേ (2) (ഭഗവാൻ...)