ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ
ജീവിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം (ജനിച്ചതാർക്കു....)
അച്ഛനോടു കടം പറഞ്ഞു ബീജമായ്
അമ്മ തന്നുദരത്തിൽ കടന്നു
അമ്മയോടും കടം പറഞ്ഞു പിരിഞ്ഞു
മണ്ണിൻ മാറിൽ വീണു കരഞ്ഞു
കരഞ്ഞതാർക്കു വേണ്ടി പിച്ച
നടന്നതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം (ജനിച്ച...)
ജന്മം തന്നെ ഭിക്ഷയല്ലയോ ജന്മിയും
ജനനത്താൽ ഭിക്ഷുവല്ലയോ
സ്വന്തമെന്ന മിഥ്യ തൻ പിൻപേ നമ്മളീ
സ്വപ്നയാത്ര തുടരുകയല്ലേ
വളർന്നതാർക്കു വേണ്ടി എങ്ങും അലഞ്ഞതാർക്കു വേണ്ടി അറിയില്ലല്ലോ
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം
ആർത്തി കാണിച്ചിട്ടെന്തു കാര്യം (ജനിച്ച...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3