കണ്ണുകളിൽ പൂവിരിയും

കണ്ണുകളിൽ പൂ വിരിയും കവിതപോലെ നിന്നു
എന്റെ പൊൻ‌കിനാവേ നീ മണിത്തംബുരു മീട്ടി
നാകലോക ലീലകളിൽ ഞാനും നീയുമൊന്നായ്
യാമിനി നീ... പൗർണ്ണമി ഞാൻ...

(കണ്ണുകളിൽ...)

നാണം നിൻ മൃദുമേനിപ്പൂവിൻ ദലങ്ങളിൽ
താളം... സുരഭാവം... (നാണം നിൻ)
കണ്ടു നിൽക്കാൻ നിൻ കാതരമിഴിമലരുകളെ
സ്വന്തമാക്കാൻ എന്നിലുണരുന്നൂ ആത്മദാഹം
യാമിനി നീ... പൗർണ്ണമി ഞാൻ...

(കണ്ണുകളിൽ...)

രാഗം മാനസമന്ദിരത്തിനണിയറയിൽ
മൂകം... തിരനോട്ടം... (രാഗം മാനസ)
കതിരണിയാൻ കതിരൊളിതൻ മലരുകളിൽ‍
നിറമണിയാൻ കൊതികൊള്ളും മാനസം
ഭാമിനി ഞാൻ... ഭാവന നീ...

(കണ്ണുകളിൽ...)

Submitted by vikasv on Fri, 05/08/2009 - 07:16