പാതിരാക്കൊമ്പിലെ

പാതിരാക്കൊമ്പിലെ

തേൻ‌കുയിൽക്കുഞ്ഞിന്...
പൂങ്കാറ്റിൻ മുളങ്കുഴൽ
വീണുകിട്ടി...
അതിലായിരം രാഗങ്ങൾ
പതിച്ചുകിട്ടി...

(പാതിരാ...)

ഇളവെയിലിൻ നാട്ടിലും
വെള്ളിനിലാപ്പാടിലും
പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു...
സ്‌നേഹസുഗന്ധമായ്
പൂവിളം മനസ്സുകൾ
ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി
ആജന്മബന്ധം നുകർന്നു
നിന്നു

(പാതിരാ...)

കരിനിഴലിൻമേട്ടിലെ കരിമുകിലിൻ
കൂട്ടിലായ്
ഒരുനാളാ രാക്കിളി വീണുപോയി....
കാറ്റിന്റെ കൈകളെ താരിളം
കുരുന്നുകൾ
വെറുതേ വെറുതേ പഴി പറഞ്ഞു
ആർദ്രസംഗീതം
ഓർത്തുനിന്നൂ

(പാതിരാ...)

Lyricist
Submitted by vikasv on Fri, 05/08/2009 - 06:37