വീണപാടുമീണമായി (M)

വീണപാടുമീണമായി
അകതാരിലൂറും വിരഹാർദ്രഗീതമേ
നാളെ നീയെൻ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........

മിഴിയോരതാളിൽ നീളെ അനുഭൂതികൾ
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകൾ
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെൻ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലർമെത്തതൻ
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)

വീണപാടുമീണമായി
അകതാരിലൂറും വിരഹാർദ്രഗീതമേ
നാളെ നീയെൻ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

Submitted by vikasv on Fri, 05/08/2009 - 06:34