അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി
കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു
തട്ടിയെടുത്തു

(അയ്യപ്പന്റമ്മ...)

ധന്യേ ലാവണ്യധന്യേ
പൂക്കൂ
നീയെന്നിലെന്നും
വാസന്തശ്രീ‍വർണ്ണങ്ങളിൽ
മനോഹരീ മനോന്മണീ
സുരഭീ
സുമുഖീ അണയൂ

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി
കടലിലിട്ടു
വാണിയപ്പിള്ളേരു വലയെടുത്തിട്ടു
കൊല്ലപ്പിള്ളേർക്കു
കൊതിപെട്ടു

ഗാനം സ്‌നേഹാർദ്രഗാനം
പാടൂ
അങ്ങെന്നിലെന്നും
രാഗാത്മകതാളങ്ങളിൽ
മദാംഗിതം മനോരഥം
പ്രിയനേ പ്രിയനേ
പറയൂ

(അയ്യപ്പന്റമ്മ...)

Submitted by vikasv on Fri, 05/08/2009 - 05:55