തീരത്തു നിന്നും

തീരത്തുനിന്നും തീരത്തിലേയ്‌ക്കുള്ള
തീർത്ഥയാത്ര, ഒരു
തീർത്ഥയാത്ര
ജന്മത്തിൽ നിന്നും മരണത്തിലേയ്‌ക്കുള്ള
ജന്മജന്മാന്തര
യാത്ര, ഇതു ജന്മജന്മാന്തര യാത്ര

(തീരത്ത്...)

എവിടെ നിന്ന്
തുടങ്ങിയതോ
തുഴയുന്നതേതു ലക്ഷ്യത്തിലേക്കോ
തോണിയേതോ തോണിക്കാരനാരോ

തുണയായ് വരുന്നതാരോ....

(തീരത്ത്...)

എവിടെ നിന്ന്
തുടങ്ങിയാലും
അവസാനമെത്തുന്നതൊരിടത്തല്ലേ
ഇക്കരെയാണോ
അക്കരെയാണോ
ഇറങ്ങുന്നതൊരുമിച്ചല്ലേ...

(തീരത്ത്...)

Submitted by vikasv on Fri, 05/08/2009 - 05:52