കുളിരോടു കുളിരെടി

കുളിരോടു കുളിരെടി കുറുമ്പുകാരീ
കൂനി വിറയ്ക്കാതെ കാറ്റിൽ പറക്കാതെ
ഇടിമിന്നലിൽ നീയെന്നരികത്തു വാ
നീയീ കുടക്കീഴിൽ വാ
കുളിരോടു കുളിരെടി കുറുമ്പുകാരീ
കൂനി വിറയ്ക്കാതെ

നാലഞ്ചു മുത്തുകൾ ഇതൾത്തുമ്പിൽ വീഴുമ്പോൾ
നാണിച്ചു കൂമ്പുന്നു പൂമൊട്ടുകൾ
കാലവർഷത്തിന്റെ സംഗീത മേളത്തിൽ
കാൽത്തള കെട്ടുന്നു താഴ്വരകൾ
രാഗങ്ങൾ മൂളുന്നു മുളങ്കാടുകൾ
മുളങ്കാടുകൾ മുളങ്കാടുകൾ
(കുളിരോടു...)

താമരപ്പൂമൊട്ടായ് നീ കൂമ്പി നിൽക്കുമെൻ
മാനസപ്പൊയ്കതൻ പൊന്നറയിൽ
രാഗവർഷത്തിന്റെ നൂപുരശോഭകൾ
ചാഞ്ചാടിത്തുള്ളുന്നു മോഹങ്ങളായ്
കാറ്റല പാടുന്നു കല്പനയായ്
കല്പനയായ് കല്പനയായ്
(കുളിരോടു..)