ഇന്ദ്രനീലാംബരമന്നുമിന്നും
നിന്നിലുമെന്നിലും അലയടിച്ചു
അന്നു നിൻ കണ്ണിലെ സ്വപ്നമായീ
ഇന്നെന്നിൽ ഓർമതൻ ഗാനമായീ
ചുംബിച്ചുണർത്തിയ സ്വർണ്ണാധരങ്ങളിൽ
പുഞ്ചിരിയായ് നിന്നൂ പൊൻപരാഗം
ആ പരാഗത്തിൻ പത്മരാഗദ്യുതി
ആറാടിനിൽക്കയാണിന്നുമെന്നിൽ
ആയിരം താരകൾ തോൽക്കും മട്ടിൽ
എൻ ചുണ്ടിലിന്നുമാ ദാഹമൂറും
നിൻ ചുണ്ടിലാപദ്മരാഗമുണ്ടോ (ഇന്ദ്രനീലാംബരം...)
പാടിയുണർത്തിയ പ്രാണന്റെ വീണയിൽ
പാൽ തിരയായ് തൂവി പ്രേമഗാനം
ആ രാഗവീചിതൻ പൊന്നനുഭൂതികൾ
ആയിരം കവ്യങ്ങൾ തോൽക്കും മട്ടിൽ
എൻ നെഞ്ചിലിന്നുമാ ഭാവമൂറും
നിൻ നെഞ്ചിലിന്നുമാ ഗാനമുണ്ടോ (ഇന്ദ്രനീലാംബരം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3