മഴ വന്നു തൊട്ടു മെല്ലെ

മഴ വന്നു തൊട്ടു മെല്ലെ
മനസ്സിന്റെ ജാലകത്തിൽ
കുളിർമാല പാടി
പുതിയ രാഗം
ഋതുഭേദ ഗീതം (മഴ വന്നു..)
 
 
ഹരിതം മറഞ്ഞൊരിലയും
ദുരിതം കവർന്ന ശിഖയും
സഫലമീ സാന്ത്വനത്തെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...)
 
 
കനിവിന്റെ കണ്ണുനീരോ
മറയുന്ന പാഴ്ക്കിനാവോ
അറിയില്ല ജീവനതിനെ
വരവേൽക്കയായി ആരോ...
ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...)

Film/album