കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന
കന്നിനിലാവേത് ആദ്യത്തെ കന്നിനിലാവേത് (കണ്ണന്റെ..)
അമ്മിഞ്ഞപ്പാലല്ലോ.. ആ നിലാവമ്മിഞ്ഞപ്പാലല്ലൊ (2)
ആരീരരോ ആരീരരോ ആരീരരോ ആരാരിരോ
കണ്മണിതൻ നാവിൽ നൃത്തംചവിട്ടുന്ന
കാവ്യപദമേത്.. ആദ്യത്തെ കാവ്യപദമേത്
അമ്മ... അമ്മ.. അമ്മ..അമ്മ...
ആദിയും അന്ത്യയും നന്മയും ഉണ്മയും അമ്മ
കണ്ണന്റെ ചുണ്ടത്ത് പൂവായ് വിരിയുന്ന
കന്നിനിലാവേത് ആദ്യത്തെ കന്നിനിലാവേത്
അമ്മതന്‍ പഞ്ചാരയുമ്മകളാലേ
അധരത്തിലമൃതം തുളുമ്പും
ആ മധുരാമൃതം മലയാളമാകും
ആ കൊഞ്ചല് രോമാഞ്ചമേകും
അമ്മയ്ക്കാ കൊഞ്ചല് രോമാഞ്ചമേകും
ആരീരരോ ആരീരരോ ആരാരിരോ ആരാരിരോ
അച്ഛന്റെ നിഴല്‍ നോക്കി അമ്മതന്‍ കയ്യാല്‍
പിച്ച നടക്കാന്‍ പഠിക്കും
അമ്മയീ യാത്രയില്‍ തോണിയായ് മാറും
അച്ഛനതിന് തുഴയാകും എന്നും അച്ച്ഛനതിന് തുഴയാകും
ആരീരരോ ആരീരരോ ആരീരരോ ആരാരിരോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page