ശിൽപ്പി വിശ്വശിൽപ്പി വിധിയെന്ന ഭുവനൈകശിൽപ്പി
മനുഷ്യൻറെ മനസ്സെന്ന തുലാസു തൂക്കുന്നു
വിധിയെന്ന ഭുവനൈകശിൽപ്പി
(ശിൽപ്പി വിശ്വശിൽപ്പി)
ഒരു തട്ടിൽ കണ്ണീരിൻ മുത്ത് മറുതട്ടിൽ പുഞ്ചിരിപ്പൊന്ന് (2)
ഒരു തട്ടു താഴുമ്പോൾ താനേ മറുതട്ടു പൊന്തുന്നു മേലേ (2)
(ശിൽപ്പി വിശ്വശിൽപ്പി)
തങ്കക്കിനാക്കൾക്കിടയിലവൻ കണ്ണുനീർമുത്തുകൾ കോർക്കും
വിണ്ണിലിരിക്കുന്ന ശിൽപ്പി തൻറെ വിളയാട്ടം തുടരുന്നിതെന്നും
പ പമ ഗമരിധ രിപമ മഗരിസധ ധനിരി നിധപ
ഗമപനിധസനിരിസ ധസനിരിസഗരിമഗ
ഗമപമ രിഗമഗ സരിഗരി സനിധ
ധധസ നിനിരി സസഗ രിരിമ ഗമപധ നിധപമ ഗ
ഗഗ രിസ നിധ പ ധധ നിനി സസ രിരി രിഗ
(ശിൽപ്പി വിശ്വശിൽപ്പി)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5