കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല
(കാളിദാസൻ..)
ദര്‍ഭകൾ പൂക്കുമീ മാലിനിതീരത്തിൽ
ഗർഭിണിയാമവൾ ഇരിക്കുന്നു
അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ
ആയിരംസ്വപ്നങ്ങൾ കരിയുന്നു
കാലം ചിരിക്കുന്നു
(കാളിദാസൻ..)
ദുഃഖിതയാകുമീ ആശ്രമകന്യയെ
ദുഷ്യന്തനിപ്പൊഴും മറക്കുന്നു
അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ
ആയിരംമോഹങ്ങൾ തകരുന്നു
കാലം ചിരിക്കുന്നു
(കാളിദാസൻ..)